കൊച്ചി : കലൂർ സീനത്തോടിന്റെ വീതി ഒരു മീറ്റർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നിടങ്ങളിൽ വീതി ഒരു മീറ്ററിൽ താഴെയാണെന്നും ഇതിനു സമീപമുള്ളവർ ഭൂമി വിട്ടു നൽകാൻ തയ്യാറാണെന്ന് അറിയിച്ചതായും ഹർജിക്കാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. ഭൂമി കൈമാറിക്കിട്ടുന്ന മുറയ്ക്ക് മൂന്നു മാസത്തിനുള്ളിൽ വീതി ഒരു മീറ്ററാക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. കലൂർ ഷേണായ് റോഡിലെ വെള്ളക്കെട്ടും ദുരിതങ്ങളും ഒഴിവാക്കാൻ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസ് ഉൾപ്പെടെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.