ഏലൂർ: നഗരസഭയിലെ മുൻ ചെയർപെഴ്സൺ സിജി ബാബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന് സി.പി.ഐടി ഇടപെട്ട് പിൻവലിപ്പിച്ചു. വാർഡ് 24 ൽ മത്സരിച്ച തന്നെ സി.പി.എം കാലുവാരി തോൽപ്പിച്ചെന്നായിരുന്നു കുറിപ്പ്.

2015ൽ വാർഡ് 18 ൽ നിന്നു ജയിച്ച സിജി ബാബു ആദ്യരണ്ടര വർഷമാണ് ചെയർപേഴ്സൺ പദവി വഹിച്ചത്. ഇത്തവണയും പങ്കിടൽ ഒഴിവാക്കാൻ സി.പി.ഐ സ്ഥാനാർത്ഥികളെ സി.പി.എം പരാജയപ്പെടുത്തിയെന്നാണ് എഫ്.ബി പോസ്റ്റ്. ഇത് എഴുതിയില്ലെങ്കിൽ നെഞ്ച് പൊട്ടി മരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന വ്യക്തി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സഹായിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വാർഡ് പട്ടികജാതി സംവരണം ആയതിനാലാണ് സിജി ബാബുവിന് ഇക്കുറി മാറി മത്സരിക്കേണ്ടിവന്നത്.