ഏലൂർ: ഏലൂർ മുനിസിപ്പാലിറ്റിയിൽ സി.പി.ഐ ചെയർമാൻ സ്ഥാനം ആവശ്യപ്പെടാൻ തീരുമാനിച്ചു. 31 അംഗ കൗൺസിലിൽ സി.പി.എം 14, സി.പി.ഐ 3 , റെഡ് ഫ്ളാഗ് 1 , കോൺഗ്രസ് 7 , എൻ.ഡി.എ 6 എന്നിങ്ങനെയാണ് കക്ഷി നില.
2015 ൽ ഒന്നര വർഷം ചെയർപെഴ്സൺ സ്ഥാനം സി.പി.ഐ യും മൂന്നര വർഷം സി.പി.എമ്മും പങ്കുവച്ചതാണ്. അന്ന് സി.പി.ഐ ക്ക് 6 സീറ്റുണ്ടായിരുന്നു. ഇത്തവണ 6 സീറ്റിൽ മത്സരിച്ചെങ്കിലും മുൻ ചെയർപെഴ്സൺ സിജിബാബു അടക്കം 3 പേർ തോറ്റു. ചെയർമാൻ സ്ഥാനത്തേക്ക് ടി.എം.ഷെനിന്റെ പേരാണ് മുന്നോട്ടുവയ്ക്കുന്നത്. സി.പി.എമ്മിന്റെ ചെയർമാൻ സ്ഥാനാർത്ഥി എ.ഡി.സുജിലായിരിക്കും.
ഒന്നര വർഷ കാലാവധി ഭരണം ധാരണയായാൽ ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനങ്ങൾ പരസ്പരം പങ്കുവയ്ക്കും. ഇന്നത്തെ സത്യപ്രതിജ്ഞ കഴിഞ്ഞുള്ള മുന്നണി യോഗത്തിലാകും അന്തിമതീരുമാനം.