winner

കൊച്ചി: മികവുറ്റ യുവസാങ്കേതിക, ബിസിനസ് പ്രതിഭകളെ കണ്ടെത്താൻ വി.ഗാർഡ് ഇൻഡസ്ട്രീസ് ദേശീയതലത്തിൽ നടത്തുന്ന ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു. ബിസിനസ് പ്ലാൻ മത്സരത്തിൽ ഐ.ഐ.എം നാഗ്പൂർ ഒന്നാം സ്ഥാനം നേടി. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മന്റ് ഒന്നാം റണ്ണർ അപ്പും ഐ.ഐ.എം വിശാഖപട്ടണം രണ്ടാം സ്ഥാനവും നേടി.

പൂനെ എസ്.സി.എം.എച്ച്.ആർ.ഡി, ആനന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റ്, എന്നീ സ്ഥാപനങ്ങൾ പ്രത്യേക ജൂറി പുരസ്‌ക്കാരം നേടി. 264 ടീമുകളാണ് മത്സരിച്ചത്. അന്തിമഘട്ടത്തിലെത്തിയ 22 ടീമുകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഒന്നാം സ്ഥാന നേടിയ ടീമിന് രണ്ടു ലക്ഷം രൂപ ലഭിച്ചു. രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് അര ലക്ഷം രൂപയും ജൂറി പുരസ്‌കാര ജേതാക്കൾക്ക് കാൽ ലക്ഷം രൂപയുമാണ് സമ്മാനം.

എൻജിനീയറിംഗ് കോളേജുകൾക്കായി നടത്തിയ ടെക്ക് ഡിസൈൻ മത്സരത്തിൽ കോതമംഗലം മാർ അത്താനിയസ് കോളേജ് ഒന്നാം സ്ഥാനം നേടി. ബംഗളൂരുവിലെ എം.എസ്. രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, കോട്ടയം സെന്റ് ഗിറ്റ്‌സ് കോളജ് എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. ജേതാക്കൾക്ക് ഒരു ലക്ഷം, അര ലക്ഷം, കാൽ ലക്ഷം രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. പുരസ്‌കാര വിതരണ ചടങ്ങിന് വി.ഗാർഡ് ഇൻസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ എമിരറ്റ്സ് കൊച്ചൗസേപ് ചിറ്റിലപ്പിള്ളി, മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി എന്നിവർ നേതൃത്വം നൽകി.