പറവൂർ: കരിമ്പാടം ശ്രീവല്ലീശ്വരി ക്ഷേത്രത്തിൽ മഹോത്സവത്തിന് 23ന് രാത്രി എട്ടിന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടികയറും. കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്ര ചടങ്ങുകൾ മാത്രമായിട്ടാണ് ഇത്തവണ ഉത്സവം നടത്തുന്നത്. 23ന് പുലർച്ചെ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. രാവിലെ ഒമ്പതിന് പഞ്ചവിംശതികലശാഭിഷേകം. പതിനൊന്നിന് ഗുരുപൂജ, ശ്രീഭൂതബലി, 24 മുതൽ 29 വരെ രാവിലെ നിർമ്മാല്യ ദർശനം, അഭിഷേകം, വിശേഷാൽപൂജകൾ, ഒമ്പതു മുതൽ പതിനൊന്നു വരെ ഭക്തർക്ക് ദർശനവും പറവഴിപാടും. വൈകിട്ട് ആറിന് ദീപാരാധന, വിശേഷാൽപൂജ, 29ന് രാത്രി ഒമ്പതിന് പള്ളിവേട്ട, മഹോത്സവദിനമായ 30ന് രാവിലെ വിശേഷാൽപൂജകളും അകത്തേക്ക് എഴുന്നള്ളിപ്പും, വൈകിട്ട് അഞ്ചരയ്ക്ക് ആറാട്ടുബലി, പുറപ്പാട്, ഏഴിന് ആറാട്ട്, തുടർന്ന് പഞ്ചവിംശതികലശാഭിഷേകം, ശ്രീഭൂതബലി, രാത്രി ഒമ്പതിന് വലിയകുരുതി സമർപ്പണത്തിനു ശേഷം മഹോത്സവത്തിന് കൊടിയങ്ങും.