nss

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ് യൂണിയൻ കരയോഗങ്ങൾക്ക് ഏർപ്പെടുത്തിയ പെൻഷൻ പദ്ധതിയുടെ ഭാഗമായി നൽകുന്ന പെൻഷൻ തുക 1761-ാം നമ്പർ പാഴൂർ എൻ.എസ്.എസ് കരയോഗത്തിന്റെ ഭാരവാഹികൾ യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസിൽ നിന്നും ഏറ്റുവാങ്ങി. യൂണിയൻ സെക്രട്ടറി ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.കെ.ദിലീപ് കുമാർ, കമ്മിറ്റി അംഗം കെ.ബി.വിജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.