തൃക്കാക്കര : തൃക്കാക്കര മുനിസിപ്പൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം നടത്തിയ മുസ്‌ളീം ലീഗ് തൃക്കാക്കര മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.എം അബ്ദുൾ സലാം ഹാജിയെ പാർട്ടി പദവികളിൽ നിന്ന് മാറ്റി നിറുത്തുവാൻ തീരുമാനിച്ചതായി മുനിസിപ്പൽ കമ്മിറ്റി അറിയിച്ചു. ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ജോയിന്റ് സെക്രട്ടറി പി.എം ഹബീബിന് നൽകി.