
നെടുമ്പാശേരി: ചെങ്ങമനാട് പനയക്കടവ് മീസാൻ യുണൈറ്റഡ് ക്ലബ് നേതൃത്വത്തിൽ കുട്ടികൾക്കായി മീസാൻ യുണൈറ്റഡ് ഫുട്‌ബോൾ അക്കാദമി ആരംഭിച്ചു. മികവുറ്റ ഫുട്‌ബോൾ താരങ്ങളാക്കി വളർത്തിയെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. യോഗ്യരായ കുട്ടികളെ കണ്ടത്തെുന്നതിന് പനയക്കടവ് മണേലിൽ ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പറമ്പയം ഈഗിൾസ് മുൻ ക്യാപ്റ്റനും ഫുട്‌ബോൾ താരവുമായ കെ.ബി.ഇഫ്തിക്കർ ഉദ്ഘാടനം ചെയ്തു. നിയുക്ത വാർഡംഗം ഷക്കീല മജീദ്, പരിശീലകൻ എഫ്.സി.കേരള ടീമംഗം സി.എ.മുഹമ്മദ് ഷാഫി, മുഹമ്മദലി ചെങ്ങമനാട്, ഇഫ്‌ഷേക്കർ കട്ടപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.