ആലുവ: ആലുവ നഗരസഭയിലും പുറത്തും ജനകീയ പ്രതിപക്ഷമായി പ്രവർത്തിക്കാൻ സ്വതന്ത സ്ഥാനാർത്ഥികളായി മത്സരിച്ചവരുടെ കൂട്ടായ്മയായ ജനകീയ മുന്നണി തീരുമാനിച്ചു. നഗരസഭയുടെ ദൈനം ദിനം പ്രവർത്തനങ്ങൾ വിലയിരുത്താനും നഗരസഭ കൗൺസിലിന് ക്രിയാത്മക പിന്തുണ നൽകാനും യോഗം തീരുമാനിച്ചു. നിയുക്ത കൗൺസിലറും മുന്നണി കോർഡിനേറ്ററുമായ കെ.വി. സരള അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ ഫ്രാൻസിസ് തോമസ്, ബിജു എം. ഫ്രാൻസിസ്, ഹക്കീകത്ത് ഹമീദ്, ജിജോ ജോസ്, ബോബൻ ബി കിഴക്കേത്തറ എന്നിവർ സംസാരിച്ചു.