കൊച്ചി: കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ശരീഫിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കാമ്പസ് ഫ്രണ്ട് കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് ഇ.ഡി. ഓഫീസിലേക്ക് മാർച്ച് നടത്തും. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷെരീഖ് കല്ലായി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തൗഫീഖ്, ജില്ലാ സെക്രട്ടറി അമീർ എന്നിവർ നേതൃത്വം നൽകും.