നെട്ടൂർ: നെട്ടൂരിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം എത്താതായിട്ട് ഒരാഴ്ചയായി. കല്ലാത്ത് ക്ഷേത്രത്തിന് വടക്കു കിഴക്കു ഭാഗങ്ങളിലെ നൂറ്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിൽ. വാഹനത്തിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടികളും അധികൃതർ സ്വീകരിക്കുന്നില്ല.

വാട്ടർ അതോറിറ്റിയുടെ നെട്ടൂരിലെ പ്ലാന്റിലെ വൈദ്യുതി പ്രശ്നമാണ് വെള്ളം മുടങ്ങാൻ കാരണം. ഇത് പരിഹരിച്ചിട്ടുണ്ടെന്നും വെള്ളം ഉടൻ ലഭ്യമാക്കുമെന്നും വാട്ടർ അതോറിറ്റി തൃപ്പൂണിത്തുറ എ.ഇ സുനിൽകുമാർ പറഞ്ഞു.