മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ 10ന് പുതുതായി തിരഞ്ഞെടുത്ത അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. മൂവാറ്റുപുഴ നഗരസഭയിലേയ്ക്ക് തിരഞ്ഞെടുത്ത 28അംഗങ്ങളുടെ സത്യപ്രതിജ്ഞ നഗരസഭ കാര്യാലയത്തിലാണ് നടക്കുന്നത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുത്ത 13അംഗങ്ങളുടെ സത്യപ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിലും അതാത് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഗ്രാമപഞ്ചായത്ത് ഹാളുകളിലും നടക്കും. നിയോജക മണ്ഡലം ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ വാളകം, ആവോലി, വാരപ്പെട്ടി ഡിവിഷനുകളിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടക്കും.