
മൂവാറ്റുപുഴ: നെൽകൃഷി വീണ്ടെടുക്കാൻ മൂവാറ്റുപുഴ നഗരസഭയിലെ തൃക്കപാടശേഖരത്ത് വിത്ത് വിതച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയിൽപ്പെടുത്തി തൃക്കപാടശേഖര സമിതിയാണ് കൃഷിയിറക്കിയത്. 25 വർഷമായി ഉപയോഗയോഗ്യമല്ലാതായിരുന്ന പാടത്തെ 10 ഏക്കർ സ്ഥലമാണ് കൃഷിയോഗ്യമാക്കി വിത്ത് വിതച്ചത്. മൂവാറ്റുപുഴ നഗരസഭയുടെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ പാടത്ത് വിത്ത് വിതച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. ജ്യോതി നെൽവിത്താണ് വിതച്ചത്. പാടശേഖരസമിതി പ്രസിഡന്റ് ശരത് എസ് അദ്ധ്യക്ഷത വഹിച്ചു. സമിതി ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ മാരിയിൽ, പാടശേഖരസമിതി രക്ഷാധികാരികളായ അഡ്വ.പി.എം.ഇസ്മയിൽ, പി.എസ് വിജയകുമാർ, കൃഷി ഓഫീസർ ഷാജഹാൻ, മുനിസിപ്പൽ ഓവർസീയർ അലിയാർ,സമിതി സെക്രട്ടറി കെ എം ദിലീപ്, ഖജാൻജി എം പി പ്രഭാകരൻ നായർ ,വൈസ് പ്രസിഡന്റ് കെ .വൈ നിയാസ് എന്നിവർ സംസാരിച്ചു. മുൻകാല കർഷകരായ മാധവൻ തേക്കുംകാട്ടിൽ, പഴങ്ങാമറ്റം ചന്ദ്രശേഖരൻ നായർ, മാതാളിക്കുന്നേൽ ജോർജ്, പനയ്ക്കൽ മക്കാർ, വർഗീസ്, കൃഷിയിടമൊരുക്കുവാൻ പ്രവർത്തിച്ച ശ്രീക്കുട്ടൻ, തേക്കനാട്ട് അജീഷ് രാജ്, നാരായണൻ തേക്കനാട്ട്, പാടത്തെ വെള്ളക്കെട്ടൊഴിവാക്കാൻ പ്രവർത്തിച്ച കരാറുകാരായ അലി പുതിയേടത്ത്, ഇസ്മയിൽ എന്നിവരെ ആദരിച്ചു. മാധവൻ, ക്യാപ്റ്റൻ പി.കെ നീലകണ്ഠൻ, പി.ഇ അലി, അഷറഫ് ജാസ്മിൻ, എം.എസ് ദിനേശ്, സുനിൽ പഴങ്ങാമറ്റം, പി.സി സുരേഷ്, രഞ്ചിത്ത് കല്ലൂർ, മഹേഷ് ജി, ജേക്കബ് പീറ്റർ എന്നിവർ കൃഷി ഇറക്കുന്നതിന് നേതൃത്വം നൽകി.