പട്ടിമറ്റം: പട്ടിമ​റ്റത്തിന് സമീപം നേതാജി നഗറിൽ സോജുവിന്റെ വീട്ടിൽ മോഷണം.കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് 14 പവൻ സ്വർണം കവർന്നു. താമസിക്കുന്ന വീട് പുതുക്കി പണിയുന്നതിന്റെ ഭാഗമായി മുൻവശത്തെ വാതിലും കിടപ്പുമുറിയുടെ വാതിലും ഘടുപ്പിച്ചിരുന്നില്ല. സ്വർണം വച്ചിരുന്ന അലമാര പൂട്ടിയിരുന്നില്ലെന്നാണ് വീട്ടുടമ പൊലീസിന് അറിയിച്ചത്. കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.