
വൈപ്പിൻ : മുതിർന്ന് കോൺഗ്രസ് , ഐ.എൻ.ടി.യു.സി നേതാവായിരുന്ന അവിന്ദാക്ഷൻ ബി. തച്ചേരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചെറായിയിലെ അദ്ദേഹത്തിന്റെ വസതിയലേക്ക് ഓൾഡ് ഈസ് ഗോൾഡ് കൂട്ടായ്മ സ്മൃതി യാത്രനടത്തി. ഞാറക്കലിൽ നിന്ന് ആരംഭിച്ച ചടങ്ങിൽ വി.കെ.സുനിൽകമാർ അദ്ധ്യക്ഷത വഹിച്ചു. ഞാറക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ: കെ.എസ്.കഷോർ കുമാർ ഉദ്ഘാടനം ചെയ്തു.പോൾ ജെ. മാമ്പിള്ളി, സി.കെ. ഇന്ദ്രൻ എന്നിവർ സംസാരിച്ചു.ചെറായിയിലെ വസതിയിൽ നടന്ന ചടങ്ങിൽ എം.എ.പ്രേംകുമാർ, സാജുമാമ്പിള്ളി, സി.കെ. ഇന്ദ്രൻ, എ.കെ.മുഹമ്മദാലി, മോഹൻ ദാസ്,ജോളി ജോസഫ്, ജി.ബി.ഭട്ട്, മധു അയ്യമ്പിള്ളി, എം.ഡി.രാജൻ മോഹൻദാസ് എന്നിവർ പങ്കെടുത്തു. സംഘടനയുടെ മരണാനന്തര പുരസ്‌ക്കാരം അരവിന്ദാക്ഷന്റെ സഹധർമ്മിണി മായാദേവി ഏറ്റുവാങ്ങി.