lorry

ഏലൂർ: വള്ളിപ്പടർപ്പുകൾക്കിടയിൽ തുരുമ്പെടുത്ത് ഇല്ലാതായ ലോറി ഒരു ഒത്ത് തീർപ്പിന്റെ ഓർമ്മയാണ്. 1997ലാണ് സംഭവം. നിരവധി വാഹനങ്ങളുടെ ഉടമയായിരുന്നു ഏലൂരിലെ സൂര്യാ ട്രാൻസ്പോർട്ടിംഗ് കമ്പനി ഉടമയും തമിഴ്നാട് സ്വദേശിയുമായ രമേശൻ. എന്നാൽ അപ്രതീക്ഷിതമായുണ്ടായ കടബാധ്യതയെ തുടർന്ന് ലോറിയടക്കമുള്ള വാഹനങ്ങൾ ജപ്തി ചെയ്തു. പിന്നീട് ഒത്ത് തീർപ്പാക്കാമെന്ന് വ്യവസ്ഥയോടെ ലോറി മുനിസിപ്പൽ പരിധിയിലുള്ള പെട്രോൾപമ്പിൽ സൂക്ഷിച്ചു. എന്നാൽ സാമ്പത്തികമായി തകർന്ന രമേശനും കുടുംബവും അധികം വൈകാതെ നാടുവിട്ടു. ഇതോടെ ലോറി കട്ടപ്പുറത്തായി. വർഷങ്ങൾ മുന്നോട്ടുരുണ്ടെങ്കിലും ഒത്തുതീർപ്പ് നടന്നില്ല. ആരും തിരിഞ്ഞ് നോക്കാതെ ലോറി തുരുമ്പെടുത്ത് ഇല്ലാതാകുകയായിരുന്നു.