കൊച്ചി: എറണാകുളം എസ്.ആർ.വി സ്കൂളിന്റെ 175 ാം വാർഷികവും പൂർവ വിദ്യാർത്ഥികളുടെ ആഗോളസംഗമവും ആരംഭിച്ചു. മൂന്നു ദിവസം നീളുന്ന ആഘോഷത്തിൽ നേരിട്ടും ഓൺലൈനിലുമായാണ് പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്നത്.
ഇന്നലെ രാവിലെ ഡർബാർ ഹാൾ മൈതാനത്തു നിന്ന് പൂർവ വിദ്യാർത്ഥികൾ നയിച്ച കൊടിമരജാഥ സ്കൂളിലെത്തി. പ്രൊഫ.എം.കെ. സാനു പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. വൈകിട്ട് നാലിന് വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ആസാദി കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. പൂർവ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് ഡോ.എ.കെ. സഭാപതി അദ്ധ്യക്ഷത വഹിച്ചു. ആഗോളസംഗമം ചെയർമാൻ ആർക്കിടെക്ട് പ്രൊഫ.ബി.ആർ. അജിത്, ബിനോയ് വിശ്വം എം.പി., ടി.ജെ. വിനോദ് എം.എൽ.എ., ജില്ലാ കളക്ടർ എസ്. സുഹാസ്, മുൻ കൗൺസിലർ കെ.വി.ആർ. കൃഷ്ണകുമാർ, നിയുക്ത കൗൺസിലർ മിനി ആർ. മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.