കൊച്ചി: കർഷക തൊഴിലാളി യൂണിയൻ വൈറ്റില ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറിയായിരുന്ന എ.കണാരൻ അനുസ്മരണ സമ്മേളനവും, കർഷക സമര ഐക്യദാർഢ്യജ്വാല തെളിക്കലും സംഘടിപ്പിച്ചു. സമ്മേളനം സി.ഐ.ടി.യു വൈറ്റില ഏരിയാ പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ്‌ ഉദ്ഘാടനം ചെയ്തു.കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി പി.എസ്.സതീഷ് അദ്ധ്യക്ഷനായി. കെ.ടി. സാജൻ, കെ.എസ്.സലജൻ, അയ്യപ്പൻകുട്ടി എന്നിവർ സംസാരിച്ചു.