nda

ഏലൂർ: ഏലൂർ മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൻ.ഡി.എ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ രാവിലെ പ്രകടനമായാണ് എൻ.ഡി.എ നിയുക്ത കൗൺസിലർമാർ കൃഷിഭവൻ ഓപ്പൺ ഹാളിൽ എത്തിയത്. ബി.ജെ.പി നേതാക്കളും ഒപ്പമുണ്ടായിരുന്നു. അതേമസം സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അംഗങ്ങൾ മുതിർന്ന ബി.ജെ.പി നേതാവും മുൻ ജില്ലാ പ്രസിഡന്റുമായ എൻ.കെ മോഹൻദാസിൽ നിന്നും അനുഗ്രഹം വാങ്ങി. വിജയികളായ ആറ് പേരേയും അദ്ദേഹം ഷാൾ അണിയിച്ച് ആദരിച്ചു.