കുറുപ്പംപടി: കൂടാലപ്പാട് കൊടുവേലിപടിയിൽ സി.പി.എം പ്രവർത്തകനായ സുജിത് സുബ്രഹ്മണ്യന്റെ വീട് ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം ഇടവൂർ ശാഖ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് മനോജ് കപ്രക്കാട് പ്രമേയം അവതരിപ്പിക്കുകയും ഇത്തരം തെറ്റായ നടപടികൾക്കെതിരെ സമുദായ അംഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം എന്നും ആവശ്യപ്പെട്ടു.