r
രായമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.ഇന്നലെ രാവിലെ 10 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ മുതിർന്ന അംഗമായ കെ കെ മാത്തുകുഞ്ഞിന് സത്യവാചകം ചൊല്ലിക്കൊടുത്തു തുടക്കം കുറിച്ചു. തുടർന്ന് മറ്റ് അംഗങ്ങൾ മുതിർന്ന അംഗംമായ കെ കെ മാത്തുകുഞ്ഞിന്റെ നേതൃത്വത്തിൽ സത്യവാചകം ചൊല്ലി ചുമതലയേറ്റു.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുപ്പതാം തീയതി രാവിലെ 11 മണിക്കും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2 മണിക്കും നടക്കുന്നതാണ്.