മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലേക്കടക്കം തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ നടന്നു.നഗരസഭ ഹാളിൽ രാവിലെ നടന്ന ചടങ്ങിൽ മുതിർന്ന അംഗം ഇ.എം. സലിമിന് വരണാധികാരി കൂടിയായ മൂവാറ്റുപുഴ ഡി.ഇ.ഒ സീത സത്യവാചകം ചൊല്ലികൊടുത്തു. തുടർന്ന് പ്രൊടൈം ചെയർമാനായ ഇം.എം സലിം 27 അംഗങ്ങൾക്കും സത്യവാചകം ചൊല്ലി കൊടുത്തു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത്ഹാളിൽ നടന്ന ചടങ്ങിൽ ആർ.ഡി.ഒ കെ.എ. ചന്ദ്രശേഖരൻ നായർ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പഞ്ചായത്തുകളായ വാളകം, പായിപ്ര, ആയവന, ആവോലി, മ‌ഞ്ഞള്ളൂർ, കല്ലൂർക്കാട്, മാറാടി, ആരക്കുഴ എന്നീ പഞ്ചായത്തുകലിൽ അതാത് വരണാധികാരികളാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്. മൂവാറ്റുപുഴ നഗരസഭയിലേക്കും, ബ്ലോക്ക് പഞ്ചായത്തിലേക്കും ,എട്ടു പഞ്ചായത്തുകളിലേക്കുമായി 157 പേരാണ് മേഖലയിൽ നിന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റത്.