നെടുമ്പാശേരി: ചെങ്ങമനാട് വാണി കളേബരം വായനശാല സംസ്ഥാന ക്ഷീര സഹകാരി ജില്ലാതല വിജയിയായ വി.കെ. അനിൽ കുമാറിനെയും മെഗാ മോഹിനിയാട്ടത്തിൽ പങ്കെടുത്ത് ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയ വാണി കളേബരം ബാലവേദി അംഗം എം.എസ്. അനുശ്രീയെയും അനുമോദിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി.വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ കലാ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. വായനശാല പ്രസിഡന്റ് കെ.വി. രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബെന്നി പടുവൻ, കെ.ജി. രാമകൃഷ്ണപിള്ള, കെ.ആർ. ഹരിദാസൻ, ടി.ഡി. ജയൻ, തങ്കമണി അമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.