അങ്കമാലി: അങ്കമാലി നഗരസഭയിൽ ഇത്തവണ സ്വതന്ത്രരന്മാരായി മൂന്ന് പേർ വിജയിച്ചു. വാർഡ് ഒൻപതിൽ നിന്നും വിൻസൺ മുണ്ടാടൻ, ഇരുത്തിനാലിൽ നിന്ന് ലക്‌സി ജോയി, ഇരുപത്തിആറിൽ നിന്ന് റോസിലി തോമസ് എന്നിവരാണ് സ്വതന്ത്രർ ആയി വിജയിച്ചത്.ഇവരിൽ വിത്സൻ മുണ്ടാടൻ നാലാം തവണയാണ് സ്വതന്ത്രനായി വിജയിച്ചത്. തുറവൂരിൽ എട്ടാംവർഡിൽ നിന്നും റോയി സെബാസ്റ്റ്യനും, മൂക്കന്നൂർ നാലാം വാർഡിൽ നിന്നും രേഷ്മ വർഗീസ് കുഞ്ഞ് വിജയംവരിച്ചു. തുറവൂരിൽ വിജയിച്ച റോയ് സെബാസ്റ്റ്യന്റെ സഹായത്തോടെ മാത്രമെ യു.ഡി. എഫിന് അധികാരത്തിലെത്താനാകു.