വൈപ്പിൻ: സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ പുതിയ പഞ്ചായത്ത് അംഗങ്ങൾക്ക് ക്രിസ്മസ് കേക്കുമായി സാന്ത ക്ലോസ് എത്തി. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പുതിയ അംഗങ്ങൾക്കാണ് കേക്ക് നൽകിയത്.ഓണത്തിന് മാവേലി യായും ക്രിസ്മസിന് സാന്തക്‌ളോസായും സാമൂഹിക സന്ദേശവുമായി എത്തുന്ന ഉണ്ണി കൃഷ്ണനാണ് ഇത്തവണ മഹാമാരി കാലത്തും പതിവ് തെറ്റിക്കാതെ സാന്തയായി എത്തിയത്. മാലിപ്പുറം കെ.എസ്.ഇ.ബിയിലെ ഓവർസിയറാണ് എളങ്കുന്നപുഴ സ്വദേശിയായ ഉണ്ണി കൃഷ്ണൻ. കെ.ബി.പഞ്ചായത്തിലെ 23 അംഗങ്ങൾക്കും സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കുമാണ് കേക്ക് നൽകിയത് .
2005 ഓണത്തിന് മാവേലിയായാണ് ആദ്യമായി വേഷത്തിൽ എത്തിയത്. മദ്യത്തിനും മയക്കു മരുന്നിനും എതിരെ പുതിയ തല മുറയെ വാർത്തെടുക്കുക എന്ന സന്ദേശമാണ് അന്ന് നൽകിയത്.പിന്നീട് മുടങ്ങാതെ എല്ലാ വർഷവും റോഡ് സുരക്ഷാ, ഊർജ്ജ സംരക്ഷണം, ഇപ്പോൾ മഹാമാരി ആയതിനാൽ അതാത് സമയത്തെ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഓണത്തിനും ക്രിസ്മസിനും മുടങ്ങാതെ മാവേലിയായും സാന്തയായും എത്തുന്നത്. ഇതിനു വരുന്ന എല്ലാ ചെലവുകളും വഹിക്കുന്നത് ഉണ്ണി കൃഷ്ണൻ തന്നെയാണ്.