vittila-kundannoor-fly-ov

കൊച്ചി: എൽ.ഡി.എഫ് സർക്കാരിന്റെ അഭിമാന പദ്ധതികളായ വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ ജനുവരി ആദ്യം ഗതാഗതത്തിന് തുറക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തുമ്പോൾ ഉദ്ഘാടനം ചെയ്‌തേക്കും.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത പാലാരിവട്ടം ഫ്ളൈ ഓവർ അപകടസൂചനയെത്തുടർന്ന് പൊളിച്ചുപണിയുന്ന സാഹചര്യത്തിൽ കൊച്ചിനഗരത്തിൽ എൽ.ഡി.എഫിന്റെ അഭിമാനസ്തംഭങ്ങളായ രണ്ടു പാലങ്ങൾക്കും രാഷ്ട്രീയ പ്രാധാന്യവുമേറെയാണ്.

കിഫ്ബി ധനസഹായത്തോടെയാണ് നിർമ്മാണം. വൈറ്റില ഫ്ളൈ ഓവർ 86.34 കോടിക്കും കുണ്ടന്നൂർ ഫ്ളൈ ഓവർ 82.74 കോടിക്കുമാണ് നിർമ്മിച്ചത്. ഫ്ളൈ ഓവറുകൾ തുറക്കുന്നതോടെ നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരവുമാകും.