കുമ്പളങ്ങി: ഇല്ലിക്കൽ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. 26ന് സമാപിക്കും. മനോഹരൻ അരൂർ, വിജയകുമാർ പള്ളുരുത്തി എന്നിവരാണ് പാരായണക്കാർ. പാരായണവും ക്ഷേത്രചടങ്ങുകളും മാത്രമായാണ് നടത്തുന്നത്. ഇന്ന് രാവിലെ എട്ടിന് ശ്രീകൃഷ്ണാവതാരം പാരായണം, ഉച്ചയ്ക്ക് 12നും വൈകിട്ട് 6.30നും ഭജന, നാളെ രാവിലെ എട്ടിന് ഗോവിന്ദപട്ടാഭിഷേകം, 24ന് രാവിലെ എട്ടിന് രുക്മിണി സ്വയംവരം പാരായണം, 25ന് രാവിലെ എട്ടിന് കുചേലാവതാരം പാരായണം, 26ന് രാവിലെ 7.30ന് വിഷ്ണുസഹസ്രനാമാർച്ചന, ഭാഗവതപ്രദക്ഷിണ നമസ്കാരം, എട്ടിന് ഭാഗവതപാരായണം: സ്വർഗാരോഹണം, ഉച്ചയ്ക്ക് 12ന് അവഭൃഥസ്നാനം തുടർന്ന് യജ്ഞസമർപ്പണം, മംഗളപൂജ. അന്ന് ദീപാരാധനയ്ക്കുശേഷം മണ്ഡലപൂജയോടെയും ക്ഷേത്രത്തിനകത്തുള്ള എഴുന്നള്ളിപ്പോടെയും രാത്രി 9.30ന് മണ്ഡലവ്രതസമാപ്തിയും താലപ്പൊലി ആഘോഷവും സമാപിക്കും. 24, 25, 26 തീയതികളിൽ തുലാഭാരവും നടത്തും.