കൊച്ചി: കൗൺസിലർമാർ ജനഹിതം അനുസരിച്ച് പദ്ധതികൾ വിഭാവനം ചെയ്യണമെന്നും രാഷ്ട്രീയ വിവേചനമില്ലാതെ പ്രവർത്തിക്കണമെന്നും റെസിഡൻസ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ (റാക്കോ ) ഭാരവാഹികൾ അഭ്യർത്ഥിച്ചു. സത്യപ്രതിജ്ഞ ചെയ്യാനെത്തിയ 74 കൗൺസിലർമാരെയും റോസാ പൂക്കൾ നൽകി റാക്കോ സ്വീകരിച്ചു. നഗരസഭ കവാടത്തിൽ നടന്ന ച‌ടങ്ങിൽ കുരുവിള മാത്യൂസ്, കുമ്പളം രവി, ഏലൂർ ഗോപിനാഥ്, മൈക്കിൾ കടമാട്ട്, കെ.എം രാധാകൃഷ്ണൻ, വേണു കറുകപ്പള്ളി, പി.ഡി രാജീവ്, സി.ചാണ്ടി എന്നിവർ പങ്കെടുത്തു. .