
കളമശേരി: കളമശേരി നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രായത്തിൽ മുതിർന്ന അംഗമായ പീയൂഷ ഫെലിക്സിന് വരണാധികാരിയും ഇക്ണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടിഡയറക്ടറുമായ സിൻസി മോൾ ആന്റണി സത്യവാചകം ചൊല്ലിക്കൊടുത്തു. 41 അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. 42 വാർഡുകളാണുള്ളതെങ്കിലും ഒരു സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.