cheranalloor

കൊച്ചി: ചേരനെല്ലൂർ പഞ്ചായത്തിൽ നിന്ന് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആൽഫ്രഡ് ടി.ജെയുടെ (ആൽബി ) നേതൃത്വത്തിൽ 20 കോൺഗ്രസ് പ്രവർത്തകർ ബി.ജെ. പി യിൽ ചേർന്നു. രാജിവച്ച് വന്നവർക്ക് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.ജി മനോജ് കുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ഓഫീസിൽ വച്ച് സ്വീകരണം നൽകി. കോൺഗ്രസ് പ്രവർത്തകരെ മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: ഒ.എം. ശാലിന ഷാൾ അണിയിക്കുകയും മെമ്പർഷിപ്പ് നൽകുകയും ചെയ്തു. കൗൺസിലർ സുധാ ദീലിപ് , ജനറൽ സെക്രട്ടറി മാരായ സ്വരാജ് , യു.ആർ.രാജേഷ് | പഞ്ചായത്ത് പ്രസിഡന്റ് വി.വി. രമേശൻ , ജനറൽ സെക്രട്ടറി ഗിരി എന്നിവർ നേതൃത്വം നൽകി .