മൂവാറ്റുപുഴ: മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ യു.എ ഖാദറിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. ലൈബ്രറി ഹാളിൽ നടന്ന അനുശോചന സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് ഒ.പി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ വിജയൻ, കമ്മിറ്റിഅംഗങ്ങളായ കെ.എം.ഫൈസൽ, കെ.പി.രത്‌നമ്മ ടീച്ചർ, കെ.എ.ശിവരാമൻ, ടി.എസ്.മനോജ്, പി.കെ.സുരേഷ്, ടി.എ.തമ്പി എന്നിവർ സംസാരിച്ചു.