ibrahim-kunj

കൊച്ചി: പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഒരുദിവസംകൂടി ആശുപത്രിയിൽ ചോദ്യംചെയ്യാൻ വിജിലൻസിന് കോടതി അനുമതി നൽകി. ജുഡിഷ്യൽ കസ്റ്റഡിയിലാണെങ്കിലും ഗുരുതര കാൻസർ രോഗബാധയെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.

ഡിസംബർ 28 ന് ആശുപത്രിയിലെത്തി വിജിലൻസ് സംഘത്തിന് ചോദ്യംചെയ്യാം. രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് മൂന്നുമുതൽ അഞ്ചുവരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. തുടർച്ചയായി ചോദ്യംചെയ്യുകയാണെങ്കിൽ ഒാരോ മണിക്കൂറിനുശേഷവും 15 മിനിട്ട് വിശ്രമം അനുവദിക്കണമെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദ്ദേശിച്ചു.