nda
ആലുവ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൻ.ഡി.എ അംഗങ്ങളായ പി.എസ്. പ്രീത, എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി എന്നിവരെ നേതാക്കൾ സത്യപ്രതിജ്ഞാ വേദിയിലേക്ക് ആനയിക്കുന്നു

ആലുവ: ആലുവ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് എൻ.ഡി.എ അംഗങ്ങളും നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് സത്യപ്രതിജ്ഞ വേദിയിലേക്കെത്തിയത്. പി.എസ്. പ്രീത, എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി എന്നിവരെയാണ് ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ എം.എൻ. ഗോപി, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, വൈസ് പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ, മുനിസിപ്പൽ പ്രസിഡന്റ് ആർ. സതീഷ് കുമാർ, ജനറൽ സെക്രട്ടറി ജോയ് വർഗീസ്, ജില്ലാ ലീഗൽ സെൽ കൺവീനർ അഡ്വ: പി. ഹരിദാസ്, ജില്ലാ കമ്മിറ്റിയംഗം കെ.ജി. ഹരിദാസ്, എ.ആർ. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞാ വേദിയായ ആലുവ പ്രിയദർശിനി ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചത്. ബാങ്ക് കവലയിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്.