vr
വടവുകോട് ബ്ളോക്കിൽ മുതിർന്ന അംഗം വി.ആർ അശോകൻ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു

കോലഞ്ചേരി: കുന്നത്തുനാട് മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് പഞ്ചയത്തംഗങ്ങളായി. വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗം വി.ആർ അശോകന് റിട്ടേണിംഗ് ഓഫീസർ എസ് ശ്യാമ ലക്ഷ്മി സത്യ വാചകം ചൊല്ലി ക്കൊടുത്തു . മറ്റംഗങ്ങളെ അശോകനാണ് സത്യപ്രതിജ്ഞ ചെയ്യിച്ചത്. ഐക്കരനാട് പഞ്ചായത്തിൽ ഒന്നാം വാർഡിൽ നിന്ന് വിജയിച്ച സത്യപ്രകാശും, മഴുവന്നൂരിൽ പഞ്ചായത്തോഫീസ് വാർഡിൽ നിന്നു വിജയിച്ച വി,ജോയിക്കുട്ടി, പൂതൃക്കയിൽ മാത്യൂസ് കുമ്മണ്ണൂരും, തിരുവാണിയൂരിൽ ലിസ്സി കുര്യാക്കോസ്, പുത്തൻകുരിശ് പഞ്ചായത്തിൽ ഉഷ വേണുഗോപാൽ എന്നിവരാണ് സത്യ പ്രതിജ്ഞ ചെയ്യിച്ചത്. തിരുവാണിയൂർ പഞ്ചായത്തിലെ മുരിയമഗലം വാർഡംഗം എ.ബി. സനീഷ് സുഹൃത്തിന് കൊവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നതിനാൽ പി.പി.ഇ കിറ്റിട്ടാണ് ചടങ്ങിൽ പങ്കെടുത്തത്.