radhika-varma

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ ലായം കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ വാരണാധികാരി എ.സുരേഷ് കുമാർ മുൻപാകെ തിരഞ്ഞടുക്കപ്പെട്ടവരിലെ മുതിർന്ന അംഗം എൻ.ഡി.എയിലെെ രാധികാ വർമ്മയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്നു് മറ്റ് അംഗങ്ങൾക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. ചടങ്ങിൽ നഗരസഭ സെക്രട്ടറി എച്ച്.അഭിലാഷ്,

കൗൺസിലിലേയ്ക്ക് തിരഞ്ഞെെടുക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുത്തു.