പറവൂർ: ചിറ്റാറ്റുകര - പൂയപ്പിള്ളി കളരിക്കൽ ബാലഭദ്രേശ്വരി ദേവി ക്ഷേത്രത്തിൽ ഫെബ്രുവരി പതിനെട്ടു മുതൽ ഇരുപത്തിയെട്ടു വരെ ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ പുന:പ്രതിഷ്ഠയും പരിവാര പ്രതിഷ്ഠകളും ദ്വജപ്രതിഷ്ഠയും സഹസ്രകലശവും നടക്കും. പ്രതിഷ്ഠകളുടെ ഭാഗമായി നടന്ന കലശങ്ങളുടെ ആദ്യ കൂപ്പൺ ഉദ്ഘാടനം പറവൂർ രാകേഷ് തന്ത്രിയിൽ നിന്നും നമ്പ്യാരുപറമ്പിൽ എൻ.എൻ. ശിവൻ ഏറ്റുവാങ്ങി. എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് കെ.എ. ജോഷി, വൈസ് പ്രസിഡന്റ് പി.എം. സുദർശനൻ, സെക്രട്ടറി ടി.കെ. സുബ്രഹ്മണ്യൻ, പി.എസ്. ഷാൽകുമാർ, എം.ജി. സനിൽകുമാർ, രമാ സന്തോഷ്, രമ പുരന്ദരൻ എന്നിവർ പങ്കെടുത്തു.