പെരുമ്പാവൂർ: നഗരസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനം ലഭിക്കണമെന്ന് മുസ്ലീം ലീഗ് മുനിസിപ്പൽ കമ്മിറ്റി കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ലീഗ് ഹൗസിൽ നടന്ന യോഗം സംസ്ഥാന കൗൺസിൽ അംഗം സി.എ. സുലൈമാൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഇ.യു ഖാദർപിള്ള അധ്യക്ഷത വഹിച്ചു. ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഷറഫ്, ജനറൽ സെക്രട്ടറി മൈതീൻ കുന്നത്താൻ, വി.എ. ഷിഹാബ്, പി.എ. കാസിം, എൻ.പി. ഉമ്മർ, സി.എം. ബാവ, സി.പി. അബ്ദുൾ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.