koovappady
പെരിയാർവാലി കനാലിൽ വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് കൂവപ്പടി പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പെരിയാർവാലി കനാലിൽ വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് കൂവപ്പടി പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പെരിയാർ വാലി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ മനോജ് മൂത്തേടൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൽദോ പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഭാരവാഹികളായ സാബു ആന്റണി, ഫെജിൻ പോൾ, സി.ഒ. ജോയി, ബാബു വർഗീസ്, വി.എസ്. ദേവരാജൻ, ജോഷി സി പോൾ, ജനപ്രതിനിധികളും പ്രസംഗിച്ചു.