തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് ഭരണസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ 11ന് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമായ എസ്.എ ഗോപിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത്.വാരണാാധികാരി ടൗൺ എംപ്ലോയ്‌മെന്റ് ഓഫീസർ ഗംഗാപ്രസാദ് ഇദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് മറ്റ് അംഗങ്ങൾക്ക് എസ്.എ ഗോപി സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിസംബർ 30ന് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടക്കും.