പറവൂർ: വടക്കേക്കര പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായി എട്ട് സീറ്രുകൾ നേടിയ കോൺഗ്രസ് അംഗങ്ങൾ ഘോഷയാത്രയായാണ് സത്യപ്രതിജ്ഞയ്ക്കെത്തിയത്. തുരുത്തിപ്പുറത്ത് വച്ചു അംഗങ്ങൾക്ക് നല്കിയ സ്വീകരണവും ഘോഷയാത്രയും വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി.എസ്. രഞ്ജിത്ത്, കൺവീനർ എ.ഡി. ദിലീപ് കുമാർ, ടി.കെ. ബിനോയ്, കെ.ആർ. ശ്രീരാജ്, തുടങ്ങിയവർ പങ്കെടുത്തു. ബി.ജെ.പിയുടെ രണ്ടംഗങ്ങളും ഘോഷയാത്രയായിട്ടാണ് സത്യപ്രതിജ്ഞ കേന്ദ്രത്തിലേക്കെത്തിയത്.