കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ വരണാധികാരി ടി.ടോണി ജോസ് മുമ്പാകെ അമ്പുനാട് വാർഡിലെ മുതിർന്ന അംഗം കെ.ഇ.കൊച്ചുണ്ണിക്ക് സത്യവാചകം ചൊല്ലി അംഗമായി. തുടർന്ന് അദ്ദേഹം മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കുന്നത്തുനാട് പഞ്ചായത്തിൽ വരണാധികാരി എ.പി.സാജു മുതിർന്ന അംഗം കെ.കെ.മീതിനു സത്യവാചകം ചൊല്ലിക്കൊടുത്തു.