പള്ളുരുത്തി: കൊച്ചിൻ സാഹിത്യ അക്കാഡമി സംഘടിപ്പിച്ച 'അക്ഷരക്കൂട്ടം 2020 ' ഗുജറാത്തി സാഹിത്യകാരി പ്രതിമ ആഷർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. വിപിൻ പള്ളുരുത്തി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ റോബിൻ പളളുരുത്തിയുടെ ' തീരങ്ങൾ കഥപറയുമ്പോൾ ' നോവൽ പ്രകാശനം ചെയ്തു. സി.കെ. രാജം ടീച്ചർ, എം.എം സലിം , സമദ് പനയപ്പിള്ളി, കെ.ആർ. പ്രേമകുമാർ പള്ളുരുത്തി, സുബൈർ, ദീപം വത്സൻ , ഷീന നജീബ് എന്നിവർ സംസാരിച്ചു. അക്ഷരക്കൂട്ടം പുസ്തക പ്രദർശനം കൊണ്ട് ശ്രദ്ധേയമായി.