ആലുവ: മലങ്കര സഭയിലെ ഓർത്തഡോക്‌സ് - യാക്കോബായ തർക്കങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്ന തീരുമാനം സ്വാഗതാർഹമാണന്ന് എൻ.ഡി.എ സംസ്ഥാന നിർവാഹ സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അഭിപ്രായപ്പെട്ടു.രണ്ട് സഭകൾ തമ്മിലുള്ള തർക്കത്തിന്റെ വിശദാശങ്ങൾ തങ്ങൾ പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ധരിപ്പിച്ചിട്ടുണ്ട്.
ഇരുസഭകളും തമ്മിലുള്ള തർക്കത്തിൽ സമാധാനത്താടും സഹവർത്തിത്വത്തോടും കൂടിയ നീതിപൂർവമായ പരിഹാരം ഉണ്ടാവേണ്ടത് വർത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികൾക്ക് സ്കോളഷിപ്പുകൾ ഉൾപ്പെടെയുള്ള സഹായങ്ങളിൽ നിലവിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾക്ക് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട സ്‌ക്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ആനുകൂല്ല്യങ്ങൾ പൂർണമായും ലഭ്യമാക്കണമെന്നും നാഷണലിസ്റ്റ് കേരള കോൺഗ്രസ് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.