 
കളമശേരി: ഇന്റർ നാഷണൽ കോഓപ്പറേറ്റീവ് അലയൻസ് ഏഷ്യ പസഫിക് കമ്മിറ്റിയുടെ സഹകരണ മേഖലയിലെ യുവ ഗവേഷകർക്കുള്ള ഡോ. മൗറീഷ്‌ബോങ്കങ്കണോ അവാർഡ് കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ ഗവേഷകയായ സി.സി. ശ്രീലക്ഷ്മിയ്ക്ക് ലഭിച്ചു.
സഹകരണ ബാങ്കുകളുടെ ഓൺലൈൻ പ്രാധാന്യത്തെ മികച്ച രണ്ടാമത്തെ ഗവേഷണ പ്രബന്ധമായി തിരഞ്ഞെടുത്തത്. സഹകരണ മേഖലയിൽ ഓൺലൈൻ ബാങ്കിംഗിന്റെ സാദ്ധ്യതകളെ സംബന്ധിച്ച പ്രബന്ധത്തിനാണ് അവാർഡ്. ബെസ്റ്റ് പേപ്പർ അവാർഡ് സർട്ടിഫിക്കറ്റും 300 ഡോളറും അടങ്ങുന്നതാണ് പുരസ്‌കാരം.