mes-collge

പെരുമ്പാവൂർ: ദേശീയ പിന്നോക്ക വിഭാഗ കമ്മിഷൻ വൈസ് ചെയർമാൻ ആതിഫ് റഷീദും, കേന്ദ്ര, കേരള ന്യുനപക്ഷ ക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥരും കേരള സംസ്ഥാന സന്ദർശനത്തിന്റെ ഭാഗമായി മാറമ്പള്ളി എം.ഇ.എസ് കോളേജ് സന്ദർശിച്ചു. കോളേജിൽ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന പഠന പഠനേതര സൗകര്യങ്ങളെ വിലയിരുത്തുകയും അടച്ചിടൽ കാലത്ത് കോഴ്‌സിറ ഓൺലൈൻ പ്ലാറ്റഫോം വഴി കോളേജ് കരസ്ഥമാക്കിയ ലോക, ഏഷ്യൻ, ദേശീയ റെക്കോർഡ് ജേതാക്കളെയും സ്ഥാപനത്തെയും അഭിനന്ദിക്കുകയും, കോളേജിന് ലഭിച്ച ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് പ്രിൻസിപ്പാളിന് കൈമാറുകയും ചെയ്തു.