
പെരുമ്പാവൂർ: പെരിയാർവാലി കനാലിലൂടെ വെള്ളം തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് അശമന്നൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി ജയിച്ച എൽ.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. കനാലിൽ വെള്ളം തുറന്നു വിടാത്തതുമൂലം അശമന്നൂർ പഞ്ചായത്തിലെങ്ങും കുടിവെള്ള ക്ഷാമവും കൃഷി നാശവും വ്യാപകമാണ്.പെരിയാർവാലി കനാലിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളും നിലച്ചു കിടക്കുകയാണ്.പെരിയാർവാലി കനാലിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിൽ നടക്കുകയാണന്നും വെള്ളം ഉടൻ തുറന്നു വിടുമെന്നും അധികൃതർ അറിയിച്ചു. മെമ്പർമാരായ ഷിജി ഷാജി, ജോബി ഐസക്ക്, എൻ.വി പ്രതീഷ്, ലത രാമചന്ദ്രൻ ,സുബി ഷാജി, ഗീത രാജീവ്, അജാസ് യൂസഫ്, കെ.കെ മോഹനൻ, സരിത ഉണ്ണികൃഷ്ണൻ, മുൻ മെമ്പർമാരായ എ.എൻ രാജീവ്, ഇ.എൻ സജീഷ് എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.