കൊച്ചി: ലാ ആൻഡ് ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷൻ ജില്ലാ പ്രവർത്തനോദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് ഓൺലൈൻ വഴി നടക്കുന്ന ചടങ്ങിൽ ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ. തേജസ് പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. കേരള ബാർ കൗൺസിൽ അംഗങ്ങളായ അഡ്വ. നാഗരാജ്, അഡ്വ. കെ.കെ. നാസർ എന്നിവർ പ്രഭാഷണം നടത്തും. ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. തേജസ് പുരുഷോത്തമൻ, ജില്ലാ പ്രസിഡന്റ് അഡ്വ. വിമൽകുമാർ , സെക്രട്ടറി പ്രൊഫ. ജിജോ ആൻറണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.