1


പെരുമ്പാവൂർ: പാണിയേലി ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും പാണിയേലി പേര് തുറക്കുന്നിരുന്നില്ല. ടൂറിസം കേന്ദ്രം തുറക്കുമെന്ന ഉത്തരവ് വന്നതോടെ നിരവധിപ്പേർ പാണിയേലി സന്ദർശിക്കാൻ എത്തിയിരുന്നു. എന്നാൽ അടച്ചിട്ടിരിക്കുന്നതിനാൽ പലരും നിരാശരായി തിരിച്ചുപോരുകയായിരുന്നു. സഞ്ചാരികളുടെ ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 8 മുതൽ വൈകിട്ട് 4 മണി വരെയാണ് പ്രവേശനം. രോഗവ്യാപനം കണക്കിലെടുത്ത് പുഴയിൽ കുളിക്കുന്നതിന് സഞ്ചാരികളെ അനുവദിക്കില്ല. കൃത്യമായ സാമൂഹ്യ അകലം പാലിച്ച് മാസ്്ക്ക് ധരിച്ചു മാത്രമാണ് പ്രവേശനം അനുവദിക്കുക. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം.രോഗലക്ഷണങ്ങൾ ഉള്ളവരെ അകത്ത് പ്രവേശിപ്പിക്കില്ല. പോര് പ്‌ളാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി ഡിസ്‌പോസിബിൾ പ്‌ളേറ്റുകളും ഗ്ലാസുകളും കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. സഞ്ചാരികൾക്കായി ഇരിപ്പിടങ്ങൾ,വനോത്പന്നങ്ങൾ വാങ്ങുന്നതിനായുള്ള വനശ്രീ ഇക്കോ ഷോപ്പ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.