കൊച്ചി : കടൽപ്പായലിൽ നിന്ന് ശാസ്ത്രീയമായി വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കൽസും സാനിറ്റൈസറും സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്‌റ്റ്) വിപണിയിലിറക്കി. സാഫോറ 360, സാഫോറ ഗാർഗിൽ, സാഫോറ സീവിഡ്, ഹാൻഡ് സാനിറ്റൈസർ എന്നിവയാണ് സിഫ്റ്റ് ഡയറക്ടർ സി.എൻ. രവിശങ്കർ വിപണിയിലിറക്കിയത്.
സിഫ്റ്റിന്റെ ഗവേഷണ പ്രവർത്തനങ്ങളുമായി സഹകരിച്ച് ബോധിനാ നാച്യുറൽസാണ് നാലു ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്. ചടങ്ങിൽ ബോധിനാ മാനേജിംഗ് ഡയറക്ടർ ബോബി കിഴക്കേത്തറ, ഡോ. അശ്വതി ഉണ്ണികൃഷ്ണൻ, ഡോ. സുശീല മാത്യു എന്നിവർ പങ്കെടുത്തു.