rally
പെരുമ്പാവൂർ കർഷക ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ഐക്യദാർഢ്യ റാലി

പെരുമ്പാവൂർ: പെരുമ്പാവൂർ കർഷക ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ കർഷക ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. ബോയ്‌സ് സ്‌കൂൾ പരിസരത്തു നിന്ന് ആരംഭിച്ച റാലിയിൽ നിരവധിപേർ അണിനിരന്നു. നഗരം ചുറ്റിയ റാലി മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് സമാപിച്ചു.സമിതി ചെയർമാൻ അജ്മൽ കെ. മുജീബ്, കൺവീനർ വി.കെ ഷൗക്കത്തലി,വെങ്ങോല പഞ്ചായത്ത് മെമ്പർ എ.എം സുബൈർ തൂപ്ലി, മാവുടി മുഹമ്മദ് ഹാജി, യുവകർഷകൻ സനൽ, ബാബു വേങ്ങൂർ, ശിഹാബ് മാളിയൻ, പ്രൊഫ. എൻ. എ. അനസ് തുടങ്ങിയവർ സംബന്ധിച്ചു.